മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെ കൂടുതൽ കേസിലുൾപ്പെടുത്തി യു.പി. പൊലീസ്
text_fieldsന്യൂഡൽഹി: ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ധീഖ് കാപ്പനെ കൂടുതൽ കേസിലുൾപ്പെടുത്തി യുപി പൊലീസ്. ഹാഥ്റസിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മറ്റൊരു രാജ്യദ്രോഹക്കേസിലും സിദ്ധീഖിനെ പ്രതി ചേര്‍ത്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും കേസിലുൾപ്പെടുത്തി. പൗരത്വ നിയമ ഭേദക്കെതിരായ സമരത്തിന്റെ പേരിൽ കലാപം, വധശ്രമം എന്നീ വകുപ്പുകൾ ചേര്‍ത്തുള്ള കേസിൽ ഇവരിലൊരാളായ അതീഖു റഹ്മാനെയും പൊലീസ് പ്രതി ചേര്‍ത്തു.
സിദ്ധീഖ് കാപ്പനെയും കാമ്പസ് ഫ്രണ്ടിെൻറ മൂന്ന് പ്രവര്‍ത്തകരും യുഎപിഎ കേസിൽ അറസ്റ്റിൽ കഴിയവെയാണ് മറ്റൊരു രാജ്യദ്രോഹകേസിൽ കൂടി യുപി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്ര മധ്യേയാണ് സിദ്ധീഖ് കാപ്പനെ പൊലീസ് പിടികൂടിയത്. ഹാഥ്റസ് സംഭവത്തിെൻറ മറവിൽ കലാപമുണ്ടാക്കാൻ നടക്കുന്ന അന്താരാഷ്ട്ര ഗൂഞാലോചനയിൽ പങ്കാളികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടിയാണ് ഇവരെ ഇപ്പോൾ പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇവര്‍ക്കായി പ്രൊഡക്ഷൻ വാറണ്ടും ചാന്ദ്പാ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മഥുര ജയിലിൽ കഴിയുന്ന ഇവരെ ഹാഥ്റസിലേക്ക് കൊണ്ടുപോകും. ഇവരിലൊരാളായ മുസഫര്‍നഗര്‍ സ്വദേശിയായ അതീഖു റഹ്മാനെ സിഎഎ വിരുദ്ധ സമരത്തിന്റെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാക്കി. കലാപം, വധശ്രമം എന്നീ വകുപ്പുകൾ ചേര്‍ത്തുള്ളതാണ് കേസ്. അതീഖു റഹ്മാന് വേണ്ടി മുസഫര്‍ നഗര്‍ പൊലീസും പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.