സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
text_fieldsലഖ്നോ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധി പറയാൻ മാറ്റി.
അഭിഭാഷകരായ ഐ.ബി. സിങ്ങും ഇഷാൻ ഭഗേലുമാണ് കാപ്പന് വേണ്ടി ഹാജരായത്. 2020 ഒക്ടോബർ അഞ്ചിന് ഹാഥ്റസിൽ ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നവഴിയിൽ അറസ്റ്റിലായ കാപ്പന്‍റെ ജാമ്യാപേക്ഷ 2021 ജൂലൈയിൽ മഥുര സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് മുമ്പാകെ ജാമ്യാപേക്ഷ നൽകിയത്.
യു.പിയിൽ യു.എ.പി.എ; സിദ്ദീഖ് കാപ്പൻ കേസ് സഭയിൽ പരാമർശിച്ച് ജയന്ത് ചൗധരി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ വാർത്ത ശേഖരിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയ വിഷയം രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി രാജ്യസഭയിൽ ഉന്നയിച്ചു. ഉത്തർപ്രദേശിൽ യോഗി സർക്കാർ യു.എ.പി.എ ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണമായാണ് ജയന്ത് ചൗധരി കാപ്പന്‍റെ അറസ്റ്റ് പരാമർശിച്ചത്. യു.പി പൊലീസിനെ ബോധവത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാകുമോ എന്ന് ചൗധരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.