കെജ്രിവാളിന് അതേ നാണയത്തിൽ മറുപടി; തലസ്ഥാനത്തെ ധർണയിൽ പെങ്കടുത്ത് സിദ്ദു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഉരുളക്കുപ്പേരിപോലെ മറുപടി നൽകി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു. ജോലി സ്ഥിരത ആവശ്യപ്പെട്ട് ഡൽഹിയിലെ ഗെസ്റ്റ് അധ്യാപകർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ ധർണയിലാണ് സിദ്ദു പങ്കെടുത്തത്.
കഴിഞ്ഞമാസം പഞ്ചാബിലെ മൊഹാലിയിൽ ഇതേ ആവശ്യമുന്നയിച്ച് താൽക്കാലിക അധ്യാപകർ നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ പങ്കെടുത്തിരുന്നു. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ മണ്ഡലം സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയെ വിമർശിച്ചിരുന്നു.
പഞ്ചാബിൽ അധികാരത്തിലേറ്റിയാൽ താൽക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തൽ, വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളാണ് ആം ആദ്മി പ്രഖ്യാപിച്ചത്. 2022 ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ നിർണായക സാന്നിധ്യമാവാനുള്ള ഒരവസരവും എ.എ.പി കളയുന്നില്ല.
ഡൽഹി സർക്കാർ കരാർ വിദ്യാഭ്യാസ മാതൃകയാണ് പിന്തുടരുന്നതെന്ന് ആരോപിച്ച സിദ്ദു 45 ശതമാനം അധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ദിവസക്കൂലി അടിസ്ഥാനത്തിലുള്ള അധ്യാപകരെക്കൊണ്ടാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.
An ounce of performance is worth a pound of preachment, practice what you preach @ArvindKejriwal Ji … Delhi School Teachers say they are treated as bonded labour & daily wagers, paid per day, no payment for holidays or weekends, No guarantee of contract, removed without notice ! pic.twitter.com/W4NieQbaMF
— Navjot Singh Sidhu (@sherryontopp) December 5, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.