സിദ്ദു മൂസെവാല കൊലപാതകം: കനേഡിയൻ ഗ്യാങ്സ്റ്റർ യു.എസിൽ പിടിയിൽ
text_fieldsഅമൃത്സർ: പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ പിടിയിൽ. യു.എസിൽ വെച്ചാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. 2017 മുതൽ കാനഡ കേന്ദ്രീകരിച്ച് കഴിഞ്ഞ ഗോൾഡി ബ്രാർ ഈയിടെയാണ് യു.എസിലേക്ക് മാറിയത്.
നവംബർ 20 ഓടെ കാലിഫോർണിയയിൽ വെച്ചാണ് ഇയാൾ പിടിയിലായതെന്ന് കരുതുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമാണ് ഗോൾഡി ബ്രാറും.
2022 മെയ് 29നാണ് മൂസെ വാല കൊല്ലപ്പെട്ടത്. സംഭവത്തിൽ കനേഡിയൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പഞ്ചാബ് സർക്കാർ മൂസെ വാലക്ക് നൽകിയിരുന്ന വി.ഐ.പി സുരക്ഷ പിൻവലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. മൂസെ വാലക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
ഇതോടെ വി.ഐ.പി സുരക്ഷ പിൻവലിച്ച ആം ആദ്മി സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിൻവലിച്ച സർക്കാർ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.