കേരളത്തിലും കർണാടകയിലും ഐ.എസ് സാന്നിധ്യമുണ്ടെന്ന് യു.എൻ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കേരള, കർണാടക സംസ്ഥാനങ്ങളിൽ ഐ.എസ്, അൽ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളിൽപ്പെട്ടവരുടെ സാന്നിധ്യമുണ്ടെന്ന് യു.എൻ റിപ്പോർട്ട്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നായി 150 മുതൽ 200 വരെ പേർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം ഈ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഐ.എസ്, അൽ ഖ്വയ്ദ എന്നിവയെ കുറിച്ചും ഇവയുമായി ബന്ധമുള്ള വ്യക്തികളെ കുറിച്ചും പ്രതിപാദിക്കുന്ന, അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീമിെൻറ 26ാമത് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളതെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്താനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ (Al-Qaida in the Indian Subcontinent) അഥവാ അഖ്വിസ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒസാമ മഹ്മൂദ് ആണ് നിലവിലെ അഖ്വിസ് തലവന്‍. കൊല്ലപ്പെട്ട അസിം ഉമറിെൻറ പിന്തുടർച്ചക്കാരനായാണ് ഒസാമ നേതൃനിരയിലേക്ക് എത്തുന്നത്. മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. ഉമറിെൻറ മരണത്തിനു പകരം വീട്ടുകയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്താണ് കേരളത്തിലും കര്‍ണാടകത്തിലും ഐ.എസ്-അൽ ഖ്വയ്ദ ഭീകരവാദികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വർഷം മേയ് പത്തിന് ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി ഐ.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 അംഗങ്ങൾ വരെയുണ്ടെന്നാണ് ഒരു അംഗരാജ്യത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് യു.എൻ. റിപ്പോർട്ടിലുള്ളത്. കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രവിശ്യ സംബന്ധിച്ച് പ്രഖ്യാപനം ഐ.എസ് നടത്തിയത്. വിലായത് ഓഫ് ഹിന്ദ് (ഇന്ത്യ പ്രവിശ്യ) എന്നാണ് ഇതിെൻറ പേരെന്ന് അമാഖ് ന്യൂസ് ഏജന്‍സിയിലൂടെയാണ് ഐ.എസ് പ്രഖ്യാപിച്ചത്.
മുമ്പ് ഐ.എസിെൻറ കശ്മീരിലെ അക്രമണങ്ങൾ അവരുടെ ഖൊറാസൻ പ്രവിശ്യയിലെ ശാഖ വഴിയാണ് നടത്തിയിരുന്നത്. 2015ലാണ് അഫ്ഗാനിസ്താനും പാകിസ്താനും സമീപ പ്രദേശങ്ങളും കൈകാര്യം ചെയ്യുന്ന രീതിയിൽ ഖൊറാസൻ ശാഖ ഐ.എസ് തുടങ്ങിയത്.
അതേസമയം, ഇന്ത്യയിൽ പ്രവിശ്യ ഉണ്ടാക്കിയെന്ന െഎ.എസിെൻറ വാദം തെറ്റാണെന്നാണ് ജമ്മു-കശ്മീർ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.