യു.എസില്‍ വീണ്ടും വംശീയാക്രമണം; സിഖുകാരന് വെടിയേറ്റു
text_fieldsവാഷിങ്ടണ്‍: യു.എസില്‍ വീണ്ടും ഇന്ത്യന്‍ വംശജനുനേരെ വംശീയാക്രമണം. രണ്ടാഴ്ചക്കിടെയുണ്ടായ മൂന്നാമത്തെ സംഭവത്തില്‍ വാഷിങ്ടണിലെ കെന്‍റില്‍ 39കാരനായ സിഖ് വംശജന് വെടിയേറ്റു. ‘സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂവെന്ന്’ ആക്രോശിച്ചത്തെിയ ആക്രമി ദീപ് റായ് എന്ന 39കാരനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടിനു സമീപത്ത് കാര്‍ പരിശോധിക്കുകയായിരുന്ന റായിയുടെ അടുത്തേക്ക് ആക്രമി നടന്നുവരുകയായിരുന്നു. ഇരുവരും തമ്മില്‍ വാഗ്വാദം നടക്കുകയും തുടര്‍ന്ന് ആക്രമി ‘‘ഞങ്ങളുടെ രാജ്യത്തുനിന്ന് ഇറങ്ങിപ്പോകൂ, സ്വന്തം രാജ്യത്തേക്ക് മടങ്ങൂ’’ എന്നിങ്ങനെ ആക്രോശിച്ച് ദീപ് റായിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. റായിയുടെ കൈയിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍െറ നില ഗുരുതരമല്ളെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ആക്രമിയെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മുഖം ഭാഗികമായി മറച്ചത്തെിയ ആറടി നീളമുള്ള വെള്ളക്കാരനാണ് തന്നെ വെടിവെച്ചതെന്ന് റായി മൊഴിനല്‍കി. സംഭവം ഞെട്ടിക്കുന്നതും നിരാശാജനകവുമാണെന്ന് കെന്‍റ് പൊലീസ് മേധാവി കെന്‍ തോമസ് പറഞ്ഞു. കേസ് വിദ്വേഷ കുറ്റമായി പരിഗണിച്ചിട്ടുണ്ടെന്നും ആക്രമിയെ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദു$ഖം രേഖപ്പെടുത്തി. ദീപ് റായിയുടെ പിതാവ് സര്‍ദാര്‍ ഹര്‍പാല്‍ സിങ്ങുമായി സംസാരിച്ചതായും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഗൗരവമേറിയതാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അമേരിക്കയില്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ബോസ്റ്റണില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞമാസം കാന്‍സസില്‍ ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ചിബോട്ല വെടിയേറ്റുമരിച്ചിരുന്നു. കഴിഞ്ഞദിവസം സൗത്ത് കരോലൈനയില്‍ ഇന്ത്യന്‍ വംശജനായ ഹര്‍ണിഷ് പട്ടേലും വെടിയേറ്റുമരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.