ശിവസേന നേതാവിനെ വെടിവെച്ച് കൊന്നയാൾക്ക് നിയമസഹായം നൽകുമെന്ന് സിഖ് സംഘടന
text_fieldsഅമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ചു കൊന്നയാൾക്ക് നിയമസഹായം നൽകുമെന്ന് വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) പ്രഖ്യാപിച്ചു. ഇതിനായി 10 ലക്ഷം രൂപ നൽകുമെന്നും സംഘടന അറയിച്ചു.
സംഭവത്തിൽ 31കാരനായ സന്ദീപ് സിങ് ആണ് കസ്റ്റഡിയിലുള്ളത്. ശിവസേന നേതാവിനെ കൊന്നത് 'ഭീകരവാദം' അല്ലെന്നും 'കൊലപാതകം' ആണെന്നുമാണ് സിഖ്‌സ് ഫോർ ജസ്റ്റിസ് വിശേഷിപ്പിച്ചത്.
സുധീർ സൂരിയെ ബുള്ളറ്റിലൂടെ ഒഴിവാക്കിയ സഹോദരൻ സന്ദീപ് സിങ്ങിന് എസ്.എഫ്.ജെ പിന്തുണ നൽകുന്നു -ഖലിസ്ഥാൻ ഹിതപരിശോധന നടക്കുന്ന കാനഡയിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ സംഘടനയുടെ ജനറൽ കൗൺസിൽ വ്യക്തമാക്കി.
അമൃത്‌സറിലെ ഗോപാൽ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവെയാണ് ശിവസേന നേതാവിനെ നേരെ വെടിവെപ്പുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർക്കുകയായിരുന്നു. അഞ്ചു തവണ അക്രമി വെടിവെച്ചു. സുധീർ സുരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.