സംഘ്പരിവാർ ജുമുഅ തടഞ്ഞയിടങ്ങളിൽ നമസ്കരിക്കാൻ ഗുരുദ്വാരയടക്കം തുറന്ന് കൊടുത്ത് സിഖ്, ഹിന്ദു സമുദായങ്ങൾ
text_fieldsന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിൽ സംഘ്പരിവാറിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച നമസ്കാരം തടയുന്ന സാഹചര്യത്തിൽ മുസ്ലിംകൾക്ക് ജുമുഅ പ്രാർഥനക്കായി സ്വന്തം നിലക്ക് വഴിെയാരുക്കി സിഖ്, ഹിന്ദു സമുദായങ്ങൾ. ഗുരുഗ്രാമിലെ ഗുരുദ്വാര ശ്രീഗുരു സിങ് സഭക്ക് കീഴിലുള്ള അഞ്ച് ഗുരുദ്വാരകൾ മുസ്ലിംകൾക്ക് പ്രാർഥനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചപ്പോൾ ഹിന്ദു സമുദായാംഗം തെൻറ കടമുറി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അനുവദിച്ചു.
ജോലി ആവശ്യാർഥം നിരവധി മുസ്ലിംകൾ വരുന്ന ഗുരുഗ്രാമിൽ മുസ്ലിംകൾ പാർക്കുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും നടത്തി വന്നിരുന്ന വെള്ളിയാഴ്ച പ്രാർഥന സംഘ് പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. നമസ്കാരത്തിന്കൈയേറിയ വഖഫ് ഭൂമികൾ തിരിച്ചുനൽകാത്ത ഹരിയാന സർക്കാർ പ്രാർഥനക്ക് പൊതുസ്ഥലങ്ങൾ നിർണയിച്ചു നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഘ് പരിവാറും ഒരു വിഭാഗം റസിഡൻഷ്യൽ അസോസിയേഷനുകളും പ്രതിഷേധവുമായി വരികയും നമസ്കാര സ്ഥലങ്ങളിൽ ചാണകം വിതറുകയും ചെയ്തതോടെ ജില്ലാ ഭരണകൂടം നിലപാട് മാറ്റി. പ്രദേശവാസികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ അനുമതി നൽകു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ.
സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേകബ്പുര എന്നിവിടങ്ങളിലെ അഞ്ച് ഗുരുദ്വാരകളിലായി 2000 പേർക്ക് നമസ്ക്കരിക്കാൻ കഴിയുമെങ്കിലും കോവിഡ് നിയന്ത്രങ്ങൾ പലിച്ച് 30-40 പേരുടെ ബാച്ചുകളായിട്ടാണ് ഒാരോ ഗുരുദ്വാരയിലും വെള്ളിയാഴ്ച നമസ്കാരം നിർവഹിക്കുകയെന്ന് ഗുരുദ്വാര കമ്മിറ്റി പ്രസിഡൻറ് ശെർദിൽ സിങ് സിധു പറഞ്ഞു. ഇതിന് അധികൃതരുടെ അനുമതി ആവശ്യമാണെങ്കിൽ അപേക്ഷ നൽകുമെന്നും സിധു തുടർന്നു.
ഇൗ സഹായഹസ്തം മഹത്തരമെന്ന് വിശേഷിപ്പിച്ച ഗുരുഗ്രാം ജംഇയ്യത്തുൽ ഉലമായെ പ്രസിഡൻറ് മുഫ്തി മുഹമ്മദ് സലീം വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം ഉൗട്ടിയുറപ്പിക്കുന്ന നടപടിയാണിതെന്ന് പറഞ്ഞു. സെക്ടർ 39ലും സദർ ബസാറിലും ഇൗ വെള്ളിയാഴ്ച തന്നെ ജുമുഅ നടത്തുമെന്നും അദ്ദേഹം തുടർന്നു. നമസ്കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനായി സിഖ് നേതാക്കൾ മുഫ്തിയെ വ്യാഴാഴ്ച ഗുരുദ്വാര തുറന്ന് കാണിച്ചു.
ഗുരുഗ്രാം സെക്ടർ 12ലെ ഹിന്ദു സമുദായത്തിൽ നിന്നുള്ള അക്ഷയ് യാദവ് തെൻറ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ജുമുഅ നമസ്കാരത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച തുറന്നുകൊടുത്തു. വ്യത്യസ്ത വിശ്വാസമുള്ള വിഭാഗങ്ങൾ ഛിദ്രതയുടെ ശക്തികളെ പരാജയപ്പെടുത്താൻ മുന്നോട്ടുവരുന്നത് സാഹോദര്യത്തിെൻറ മികച്ച ഉദാഹരണമാണെന്ന് ഗുരു്രാഗം മുസ്ലിം കൗൺസിൽ സ്ഥാപകരിലൊരാളായ അൽഥാഫ് അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.