സിക്കിം അതിർത്തിയെച്ചൊല്ലി ഇന്ത്യ-ചൈന വാഗ്യുദ്ധം
text_fieldsന്യൂഡൽഹി: സിക്കിം അതിർത്തിയിലെ നീക്കം മുൻനിർത്തി ഇന്ത്യ-ചൈന വാഗ്യുദ്ധം. അതിർത്തി ഭീഷണി നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സിക്കിമിലെത്തിയ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നിരുത്തരവാദപരമാണെന്നും ചരിത്രത്തിൽനിന്ന് ഇന്ത്യ പാഠംപഠിക്കണമെന്നും ചൈന പ്രതികരിച്ചു. ചൈനയുടെ മണ്ണിൽ കടന്ന ഇന്ത്യൻ സേന പിന്മാറാതെ നയതന്ത്ര ചർച്ച സാധ്യമാവില്ലെന്നും ചൈന നിലപാടെടുത്തു.
സിക്കിം അതിർത്തിയിൽ ചൈന നടത്തുന്ന റോഡ് നിർമാണത്തിന് ഭൂട്ടാനെ കരുവാക്കി ഇന്ത്യൻ സേന ഇടേങ്കാലിടുന്നുവെന്നാണ് ആക്ഷേപം. അതിർത്തിലംഘനം നടത്തി ഇന്ത്യൻ സേന കടന്നുകയറ്റം നടത്തിയെന്ന് ആവർത്തിച്ച ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ്, ദോങ്ലാങ്ങിൽ ഇന്ത്യ നടത്തിയതായി പറയുന്ന കടന്നുകയറ്റത്തിെൻറ ചിത്രവും വിട്ടിട്ടുണ്ട്. ചിത്രം വൈകാതെ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തി വിഷയത്തിൽ അർഥപൂർണമായ ചർച്ച നടക്കണമെങ്കിൽ ഇന്ത്യൻ സേന ദോങ്ലാങ് മേഖലയിൽനിന്ന് പിന്മാറണമെന്ന് വക്താവ് പറഞ്ഞു. തർക്കം സംഘർഷമായി മാറുന്ന ചുറ്റുപാട്, ഇന്ത്യൻ സൈന്യത്തിെൻറ പിന്മാറ്റം കൊണ്ടു മാത്രേമ മാറ്റാനാവൂ. നയതന്ത്ര സംഭാഷണങ്ങളുടെ സാധ്യത നിലനിൽക്കുന്നു. എന്നാൽ, സേന ഉടൻ സ്വന്തം ഭൂവിഭാഗത്തിലേക്ക് പിൻവലിയണം. ഇൗ വിഷയത്തിലുള്ള മുൻ ഉപാധി അതാണ്.
1962ലെ യുദ്ധപരിണതി ഒാർമിപ്പിച്ചു കൊണ്ടാണ്, ചരിത്രത്തിൽനിന്ന് ഇന്ത്യ പാഠംപഠിക്കണമെന്ന് ചൈന മുന്നറിയിപ്പു നൽകിയത്. ഭൂട്ടാെൻറ അതിർത്തി ചൈനീസ് പട്ടാളം ലംഘിച്ചുവെന്ന ആരോപണം ചൈനയുടെ പ്രതിരോധ വക്താവ് കേണൽ വു ഖിയാൻ തള്ളിക്കളഞ്ഞു. തെറ്റുതിരുത്തേണ്ടത് ഇന്ത്യയാണ്. ചൈനീസ് സേന സ്വന്തം മണ്ണിലാണ് പ്രവർത്തിക്കുന്നത്. സിക്കിമിലെ ദോങ്ലാങ്ങിൽ ഇന്ത്യൻ സേനയാണ് കടന്നിരിക്കുന്നത്.
ചൈന ഇൗ മേഖലയിൽ അതിർത്തി ലംഘിച്ചു നടത്തുന്ന റോഡു നിർമാണത്തിനെതിരെ താക്കീതു നൽകിയതായി ഭൂട്ടാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പണികൾ നിർത്തിവെച്ച് തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.