മുതിർന്ന നാല് ജഡ്ജിമാരെ ഒഴിവാക്കിയത് കക്ഷികളായതിനാലെന്ന് ജസ്റ്റിസ് സിക്രി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെയുള്ള നാല് ജഡ്ജിമാരും സുപ്രീംകോടതിയിലെ ഇൗ സംഭവ വികാസങ്ങളിലെല്ലാം കക്ഷികളാണെന്നും അതു കൊണ്ടാണ് അവരെ ബെഞ്ചിൽ ഉൾപ്പെടുത്താത്തതെന്നും ജസ്റ്റിസ് എ.കെ. സിക്രി. എന്നാൽ, ജസ്റ്റിസ് സിക്രിയുടെ വിവാദ പരാമർശത്തിലെ അപകടം മനസ്സിലാക്കി കൂടെയുണ്ടായിരുന്ന ജസ്റ്റിസ് വി.എൻ. രമണ ഉടൻ അതിെൻറ വിശദാംശങ്ങളിലേക്ക് കടക്കുന്നതിൽനിന്ന് ജസ്റ്റിസ് സിക്രിയെ തടഞ്ഞതും ശ്രദ്ധേയമായി.
സീനിയോറിറ്റിയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള ജഡ്ജിമാരെ ഒഴിവാക്കി ആറുമുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ള ജഡ്ജിമാരെ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചുണ്ടാക്കിയ നടപടിയെ ന്യായീകരിക്കുകയായിരുന്നു ജസ്റ്റിസ് സിക്രി. ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് മുമ്പാകെ തങ്ങൾ പരാമർശിച്ച ഇൗ ഹരജി മുെമ്പാരിക്കലുമില്ലാത്ത നടപടിയിലൂടെ അഞ്ചംഗ ബെഞ്ചിന് കൈമാറിയത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിനായിരുന്നു ഇൗ ന്യായീകരണം.
തങ്ങൾക്ക് മുകളിലുള്ള മുതിർന്ന നാല് ജഡ്ജിമാർ സുപ്രീംകോടതിയിലെ തർക്കത്തിൽ കക്ഷികളായതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അവരെ ഒഴിവാക്കിയതെന്ന് ജസ്റ്റിസ് സിക്രി കപിൽസിബലിനോട് പറഞ്ഞു. അങ്ങനെ പറയാൻ കഴിയില്ലെന്ന് സിബൽ പറഞ്ഞപ്പോൾ വീണ്ടും അക്കാര്യം വിശദീകരിക്കാൻ ജസ്റ്റിസ് സിക്രി ഒരുങ്ങിയെങ്കിലും ജസ്റ്റിസ് രമണ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.