കോര്‍പ്പറേറ്റുകള്‍ക്കെതിരെ 'സിം സത്യാഗ്രഹം'; ജിയോ സിം പൊട്ടിച്ചുകളഞ്ഞ് കർഷകരുടെ പ്രതിഷേധം
text_fieldsജലന്തർ: കേന്ദ്ര സർക്കാരിെൻറ കാർഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു. കർഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളും അണിചേർന്നായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകിയത്. കർഷക ബിൽ പാസായി നിയമമായതോടെ സിം സത്യാഗ്രഹം നടത്തിയിരിക്കുകയാണ് പഞ്ചാബിലെ കര്‍ഷകര്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിെൻറ ഭാഗമായി റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞായിരുന്നു അവർ അരിശം തീർത്തത്.
അമൃത്സറില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചുകളഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും ജിയോ സിമ്മിനെതിരായ വ്യാപകമായ ക്യാംപയിനുകൾ നടക്കുന്നുണ്ട്. കർഷകർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചില പ്രമുഖ പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു. കാര്‍ഷിക നിയമത്തിലൂടെ മോദി സര്‍ക്കാര്‍ അംബാനി, അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്ന ആരോപണങ്ങളെ തുടർന്നയായിരുന്നു ക്യംപയിനുകള്‍ ആരംഭിച്ചത്.റിയലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും അടിക്കരുതെന്ന ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്.
റിലയന്‍സ് ജിയോ നമ്പറുകള്‍ ബഹിഷ്‌കരിക്കണമെന്നും റിലയന്‍സ് പമ്പുകളില്‍ പ്രവേശിക്കരുതെന്നും ഞങ്ങള്‍ അഹ്വാനം ചെയ്യുന്നു. കോര്‍പ്പറേററുകളെ ബഹിഷ്‌കരിക്കുന്നത് കര്‍ഷകര്‍ നടപ്പിലാക്കി തുടങ്ങിയെന്നും കിസാന്‍ യൂണിയന്‍ പ്രസിഡൻറ് മഞ്ജിത്ത് സിങ് റായ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നേരത്തേ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി പ്രതിഷേദം ശക്തമാക്കിയിരിക്കുകയാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.