ഭോപ്പാൽ ഏറ്റുമുട്ടൽ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകരെ ഏറ്റമുട്ടലിലൂടെ വധിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് സർക്കാറിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മോധാവി, പ്രിസൺസ് ഡയറക്ടർ ജനറൽ, ഐ.ജി എന്നിവർക്കാണ് കമീഷൻ നോട്ടീസ് നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. മാധ്യമറിപ്പോർട്ടുകളെ തുടർന്നാണ് കമ്മീഷൻെറ ഇടപെടൽ.
പോലീസുകാരാലോ ജുഡീഷ്യൽ കസ്റ്റഡിയിലേ സംഭവക്കുന്നു മരണങ്ങൾ കമ്മീഷൻ എപ്പോഴും നിരീക്ഷിക്കാറുണ്ട്. ഏറ്റുമുട്ടൽ സംഭവങ്ങൾ സംബന്ധിച്ച് പാലിക്കേണ്ട പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെയാണ് അതീവസുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ചശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്ന് നഗരപരിധിക്കു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.