സിമി ഏറ്റുമുട്ടൽ: കേന്ദ്രത്തിനും എം.പി സർക്കാറിനും കോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: 2016ൽ ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സിമി പ്രവർത്തകർക്കെതിരെ നടന്ന ഏറ്റുമുട്ടലിനെ സംബന്ധിച്ച് സുപ്രീം കോടതി മധ്യപ്രദേശ് സർക്കാറിനും കേന്ദ്ര സർക്കാറിനും നോട്ടീസ് അയച്ചു. നാലു ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇൗ കേസ് സി.ബി.െഎ അന്വേഷണത്തിന് വിടാതിരുന്നതെന്നും കോടതി ചോദിച്ചു.
2016 ഒക്ടോബറിലാണ് എട്ട് സിമി പ്രവർത്തകർ ഭോപ്പാൽ ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതികൾ ജയിൽ ചാടിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും ഏറ്റുമുട്ടലിനിടെ അവർ കൊല്ലെപ്പടുകയായിരുന്നുവെന്നുമാണ് െപാലീസ് ഭാഷ്യം.
വൻ സുരക്ഷയുള്ള ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് ഗാർഡിനെ കൊന്ന് സിമി പ്രവർത്തകർ രക്ഷപ്പെട്ടുവെന്നാണ് െപാലീസ് പറയുന്നത്. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.