സിമിയുടെ പഴയ ഹിന്ദി മാസിക എഡിറ്റർ അറസ്റ്റിൽ, രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി
text_fieldsന്യൂഡൽഹി: നിരോധനത്തിന് മുമ്പ് സിമിയുടെ പ്രസിദ്ധീകരണമായിരുന്ന 'ഇസ്ലാമിക് മൂവ്മെൻറ്' ഹിന്ദി മാസികയുടെ എഡിറ്റർ അബ്ദുല്ല ദാനിഷിനെ സിമി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ 19 വർഷത്തിനുശേഷം രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി അറസ്റ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനെതിരെ ആളുകളെ കൂട്ടിയ ദാനിഷ് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനഭംഗം ഉണ്ടാക്കുംവിധം തീവ്രവാദ ആശയം പ്രചരിപ്പിച്ചുവെന്നും ഡൽഹി പൊലീസ് ആേരാപിച്ചു.
ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായി നടക്കുന്ന പീഡനങ്ങൾ തെറ്റായി ഉയർത്തിക്കാണിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുെണ്ടന്നും സിമി ആസ്ഥാനത്ത് അദ്ദേഹത്തിന് ഒരു മുറിയുണ്ടായിരുന്നുവെന്നുമാണ് മറ്റൊരു ആരോപണം. 2001ൽ ന്യൂഫ്രണ്ട്സ് കോളനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ദാനിഷ് 2008ലെ അഹ്മദാബാദ് സ്ഫോടനം നടപ്പാക്കിയ ഭീകരർക്ക് പ്രചോദനമായെന്നാണ് ഡൽഹി പൊലീസിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.