ഇന്ത്യയിൽ എം.പിമാരിലധികവും ക്രിമിനൽ റെക്കോർഡുള്ളവർ; സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പകുതിയിലധികം എം.പിമാരും ക്രിമിനൽ റെക്കോർഡുകൾ ഉള്ളവരാണെന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങിന്റെ പരാമർശത്തിനെതിരെ ഇന്ത്യ രംഗത്ത്. എന്നാൽ ലീ സിയാൻ ലൂങിന്‍റെ പരാമർങ്ങൾ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പരാമർശം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണമെന്ന സംവാദത്തിനിടെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചും പരാമർശിച്ചു.
'മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ലോക്‌സഭയിലെ പകുതിയോളം എം.പിമാർക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നു. അത്തരത്തിലുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു നെഹ്‌റുവിന്റെ ഇന്ത്യ' -ലീ സിയാൻ ലൂങ് പറഞ്ഞു.
ഈ ആരോപണങ്ങളിൽ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങിനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം സിംഗപ്പൂരിന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.