ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഇന്ത്യയിലും വിലക്ക്
text_fieldsന്യൂഡൽഹി/പാരിസ്: ഇത്യോപ്യൻ എയർലൈൻസിെൻറ വിമാന അപകടത്തിെൻറ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് ഇന്ത്യയിലും വിലക്ക്. സുരക്ഷസംവിധാനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയ തിനുശേഷം മാത്രം ഇൗ വിമാനങ്ങൾ സർവിസ് നടത്തിയാൽ മതിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനാണ് നിർദേശിച്ചത്. ഇൗ വിമാനങ്ങൾ അടിയന്തരമായി സർവിസ് നിർത്താനാണ് ഉത്തരവിട്ടിട്ടുള്ളത്. സ്പൈസ് ജെറ്റിന് 12ഉം ജെറ്റ് എയർവേസിന് അഞ്ചും ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളാണുള്ളത്.
അതേസമയം, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, സിംഗപ്പൂർ, ബ്രസീൽ, അർജൻറീന, ദക്ഷിണ െകാറിയ, ഒമാൻ,തുർക്കി തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ വ്യോമസുരക്ഷ ഏജൻസിയും ഇൗ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയവ കഴിഞ്ഞ ദിവസംതന്നെ ഇൗ വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചിരുന്നു. ഞായറാഴ്ച ആഡിസ് അബബയിൽ ഇത്യോപ്യൻ എയർലൈൻസിെൻറ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് നാല് ഇന്ത്യക്കാരടക്കം 157 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിെൻറ ഇതേ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.