കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്: ഇന്ത്യൻ വംശജനെ സിംഗപ്പൂർ ഇന്ന് തൂക്കിലേറ്റും
text_fieldsസിംഗപ്പൂർ: ലഹരി കടത്തു കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ തങ്കരാജു സുപ്പയ്യയെ (46) ഇന്നു തൂക്കിലേറ്റും. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 2014 ൽ അറസ്റ്റിലാവുന്നത്.
ഒരു കിലോഗ്രാം (2.2 പൗണ്ട്) കഞ്ചാവ് കടത്തിയതിന് തങ്കരാജു സൂപ്പയ്യയെ ഹൈകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. സുപ്പയ്യയ്ക്ക് 2018 ഒക്ടോബറിലാണ് വധശിക്ഷ വിധിച്ചത്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വധശിക്ഷാ വിരുദ്ധ പ്രവർത്തകരുടെ അഭ്യർത്ഥന രാജ്യം നിരസിക്കുകയായിരുന്നു.
ഇതേസമയം, സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് യുഎൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ, ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ തുടങ്ങി വധശിക്ഷയെ എതിർക്കുന്ന ഒട്ടേറെ രാജ്യങ്ങളും സംഘടനകളും വ്യക്തികളും ശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സിംഗപ്പൂർ വധശിക്ഷ പുനരാരംഭിച്ചിരിക്കുകയാണ്. ഈ വർഷം വധശിക്ഷ നടപ്പാക്കുന്ന ആദ്യ സംഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.