ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്; ഒറ്റ ദിവസം 95,735 രോഗികൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 95,735 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 44,65,864 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
രാജ്യത്ത് 24 മണിക്കൂറിൽ 1172 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 75,062 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രാജ്യത്തെ മരണനിരക്ക് 1.68 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 34,71,784 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.74 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
9.19 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 20.58 ശതമാനമായി. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗ വ്യാപനത്തിെൻറ സാഹചര്യത്തിൽ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 11,29,756 ടെസ്റ്റുകളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.