ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം; നിരോധിക്കപ്പെട്ട വസ്തുക്കളും പിഴത്തുകയും അറിയാം
text_fieldsന്യൂഡൽഹി: മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ശേഖരണം, ഇറക്കുമതി, വിൽപന, വിതരണം എന്നിവക്കെല്ലാം നിരോധനമുണ്ടാകും
എന്താണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപനങ്ങൾ
ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളാാണ് ഇത്. നിരോധനത്തിലൂടെ കൃത്യമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഒരു പരിധി വരെ കുറക്കാമെന്നാണ സർക്കാർ കണക്കു കൂട്ടുന്നത്.
നിരോധിക്കപ്പെട്ട ഉൽപന്നങ്ങൾ
- പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയർബഡ്
- ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്
- പ്ലാസ്റ്റിക് ഫ്ലാഗ്
- കാൻഡി സ്റ്റിക്ക്
- ഐസ്ക്രീം സ്റ്റിക്
- തെർമോക്കോൾ
- പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന ഫോർക്ക്, സ്പൂൺ, കത്തി,സ്ട്രോ, ട്രേ
- മധുരപലഹാര പെട്ടികളിലെ പ്ലാസ്റ്റിക് ആവരണം
- ക്ഷണപത്രിക
- സിഗരറ്റ് പാക്കറ്റ്
- പി.വി.സി ഉൽപന്നങ്ങൾ
തീരുമാനം നടപ്പിലാക്കുന്നതിനായി സംസ്ഥാന ദേശീയതലങ്ങളിൽ കൺട്രോൾ റൂം തുറക്കും. നിരോധിക്കപ്പെട്ട ഉൽപന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, ശേഖരണം, വിതരണം, വിൽപന എന്നിവ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട ഉൽപന്നങ്ങൾ എത്തുന്നത് തടയാൻ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും നിർദേശമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.