ബി.ജെ.പിയിൽ ചേർന്നാൽ സിസോദിയയെ ജയിൽ മോചിതനാക്കുമായിരുന്നു -കെജ്‌രിവാള്‍
text_fieldsന്യൂഡൽഹി: മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയിനിന്റെയും അറസ്റ്റ് ഡൽഹിയിലെ ആപ് സർക്കാർ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പകരം മന്ത്രിസഭയിലെത്തുന്ന ആതിഷിയും സൗരഭ് ഭരദ്വാജും ഇരട്ടി വേഗതയിൽ പ്രവർത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ ഉടൻ തന്നെ അദ്ദേഹത്തെ ജയിൽമോചിതനാക്കുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനുവേണ്ടി നേട്ടങ്ങൾ കൈവരിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലടക്കുകയാണ്. മദ്യനയത്തിൽ അഴിമതിയുണ്ടായിട്ടില്ലെന്നും കെജ്‌രിവാള്‍ ആവർത്തിച്ചു.
അറസ്റ്റിലായതിനെ തുടർന്ന് എ.എ.പി നേതാക്കളായ സിസോദിയയും സത്യേന്ദർ ജെയിനും മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചിരുന്നു. അവരുടെ ലക്ഷ്യം താനല്ല, കെജ്‌രിവാളാണെന്ന് ഇന്നലെ നൽകിയ രാജിക്കത്തിൽ സിസോദിയ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.