സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഡൽഹി ഹൈകോടതി ജാമ്യം നിരസിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത ബന്ധമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വാദം കണക്കിലെടുത്താണ് ഹൈകോടതി ജാമ്യം നിഷേധിച്ചത്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സിസോദിയ. കഴിഞ്ഞ വർഷം മാർച്ചിൽ സി.ബി.ഐ ആണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇ.ഡിയും അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.