ഹാഥറസ് കേസ്; പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കി, റിപ്പോർട്ട് ഉടൻ കൈമാറും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷണം പ്രത്യേക സംഘം പൂർത്തിയാക്കി. റിപ്പോർട്ട് ഉടൻ കൈമാറുമെന്നാണ് വിവരമെന്ന് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
'പ്രത്യേക അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് സർക്കാറിന് ഇന്ന് വൈകിട്ട് കൈമാറും' -ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ ഏഴിന് റിപ്പോർട്ട് കൈമാറണമെന്ന് ആദ്യം നിർദേശിച്ചിരുന്നു. പീന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ദിവസം കൂടി നൽകുകയായിരുന്നു.
സെപ്റ്റംബർ 30നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. സെപ്റ്റംബർ 29നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഗ്രാമത്തിലെ മേൽജാതിക്കാർ പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി വയലിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിെൻറ ആദ്യഘട്ട റിപ്പോർട്ട് പ്രാകാരം ഒക്ടോബർ രണ്ടിന് ഹാഥറസ് പൊലീസ് സൂപ്രണ്ട്, ഡി.എസ്.പി, മുതിർന്ന പൊലീസ് ഒാഫിസർമാർ തുടങ്ങിയവരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ നാലുപ്രതികൾ ഇതുവരെ അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.