Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ച്​ഗുളയിലെ കലാപം:...

പഞ്ച്​ഗുളയിലെ കലാപം: ഗുർമീതിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

text_fields
bookmark_border
gurmeet-ram-rahim
cancel

പഞ്ച്​ഗുള:  ബലാൽസംഗകേസിൽ ഗുർമീത്​ റാം റഹീം സിങ്​ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്​ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട്​ പ്രത്യേക അന്വേഷണ സംഘം ഗുർമീതിനെ ചോദ്യം ചെയ്യും.  ഹരിയാന ഡി.ജി.പി ബി.എസ്​ സന്ധുവാണ്​ ഇത്​ സംബന്ധിച്ച്​ സൂചന നൽകിയത്​. ഗുർമീത്​ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

കലാപത്തിന്​ പിന്നിൽ പ്രവർത്തിച്ചവരെന്ന്​ സംശയിക്കുന്ന ഗുർമീതി​​െൻറ വളർത്തുമകൾ ഹണിപ്രീത്​, ആദിത്യ,പവൻ എന്നിവരെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ പാരിതോഷികം പ്രഖ്യാപിക്കാനും പദ്ധതിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. മൂവരുടെയും സ്വത്തുക്കളെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായും ഡി.ജി.പി അറിയിച്ചു.

ഇതുവരെ 1100 പേരെ കലാപങ്ങളുമായി ബന്ധപ്പെട്ട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതിൽ 46 പേർ സിർസയിലെ ഗുർമീതി​​െൻറ ആശ്രമത്തിൽ നിന്നാണ്​ പിടിയിലായത്​. ഹണിപ്രീതുമായി ബന്ധപ്പെട്ട കേസിൽ  വീഴ്​ചയുണ്ടായിട്ടില്ലെന്നും​ ശക്​തമായാണ്​ അന്വേഷണം മുന്നോട്ട്​ പോകുന്നതെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchkulamalayalam newsGurmeet Ram Rahim SinghSIT
News Summary - SIT likely to question dera head Gurmeet Ram Rahim Singh-india news
Next Story