സി.പി.എം ബംഗാളിലും അസമിലും കോണ്‍ഗ്രസിനൊപ്പം -യെച്ചൂരി
text_fieldsന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രത്തിന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെയും ടി.എം.സിയെയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുമായി പാര്‍ട്ടിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. ഈ ധാരണ നടപ്പാക്കുന്ന രീതി ഇടതുമുന്നണി ആലോചിച്ച് തീരുമാനിക്കും.
തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വത്തിലെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. അസമില്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയും സമുദായസൗഹാര്‍ദ്ദം ശിഥിലമാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടും -യെച്ചൂരി പറഞ്ഞു.
അതത് സംസ്ഥാന കമ്മിറ്റികളുടെ നിര്‍ദേശമാണ് രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്ത് അംഗീകരിച്ചതെന്ന് യെച്ചൂരി വ്യക്തമാക്കി.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് സി.ബി.ഐ അടക്കമുള്ള ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെ കേന്ദ്രകമ്മിറ്റി ശക്തിയായി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.