പ്രതിപക്ഷ സഖ്യം സംസ്ഥാനങ്ങളിൽ; ദേശീയ തലത്തിൽ പൊതുസമരം -യെച്ചൂരി
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പൊതുസഖ്യം സാധ്യമാവില്ലെന്നും തെരഞ്ഞെടുപ്പ് നീക്കുപോക്ക് കണ്ണൂർ പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സംസ്ഥാന സാഹചര്യങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാന തലത്തിൽ ബി.ജെ.പിക്കെതിരെ മതേതര വോട്ടുകൾ ഏകീകരിക്കും. ദേശീയ തലത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പ്രതിപക്ഷ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഡൽഹിയിൽ മൂന്നു ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
പൊതുവിഷയങ്ങൾക്ക് പുറമെ, ഗുസ്തി താരങ്ങളുടെ സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ് രാജിവെക്കണം. കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ കൂട്ടുപിടിക്കാനുള്ള ബി.ജെ.പി നീക്കം വിജയിക്കില്ല.
ഉത്തരേന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളുടെ കണക്ക് ക്രിസ്ത്യൻ സംഘടനകൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ബി.ജെ.പിക്ക് എന്താണ് പറയാനുള്ളതെന്നും യെച്ചൂരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.