നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി
text_fieldsന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിെൻറ മുംബൈ ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ രക്ഷപ്പെടാൻ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം സ്വിറ്റ്സര്‍ലണ്ടിലെ ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇയാൾ വേദി പങ്കിട്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. ഇതേക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി വേദി പങ്കിടുന്ന ചിത്രവും യെച്ചൂരി പുറത്തുവിട്ടിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുമ്പ് നീരവ് മോദി സ്വിറ്റ്സർലാന്റിലേക്ക് കടന്നിരുന്നു. 11,360 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റർ ഒാഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരൻറി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. എന്നാൽ, ഇൗ തുക ബാങ്കിെൻറ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരൻറി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്.
പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തയിടെ നീരവിെൻറ കമ്പനി വീണ്ടും ബാങ്ക് ഗാരൻറിക്കായി പി.എൻ.ബിയെ സമീപിച്ചതോെടയാണ് ആദ്യ തട്ടിപ്പ് പുറത്തായത്. കുറച്ചുകാലം മുമ്പ് കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിെൻറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടും ഇത്തരത്തിലായിരുന്നു. അന്ന് ബാങ്കിെൻറ ഒരു ഡയറക്ടർ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പി.എൻ.ബി തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ സി.ബി.െഎ വിശദ പരിശോധനക്കാണ് മുതിരുന്നത്.
അതിനിടെ, 5000 കോടി രൂപ ആറുമാസത്തിനകം തിരിച്ചടക്കാമെന്നു നീരവ് മോദി ബാങ്കുകളെ രേഖാമൂലം അറിയിച്ചതായി റിപ്പോർട്ടുണ്ട്. 11, 360 കോടിയുടെ പി.എൻ.ബി കുംഭകോണം ഉലച്ചതു 30ഓളം ബാങ്കുകളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.