എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂവെന്ന് െയച്ചൂരി
text_fieldsന്യൂഡൽഹി: എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കേസുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അതേക്കുറിച്ച് അറിയില്ലെന്ന് യെച്ചൂരി പറഞ്ഞു.നിങ്ങൾ ഈ രാജ്യത്തെക്കുറിച്ച് ചോദിക്കൂ. ചില വ്യാജ രേഖകളെക്കുറിച്ചും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ചില എസ്.എഫ്.ഐ നേതാക്കളെക്കുറിച്ചും ചില കോളജുകളെക്കുറിച്ചും ചോദിച്ചാൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എങ്ങനെ അറിയാനാണ്? നിങ്ങൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഷ്ട്രീയമില്ലെന്നു െയച്ചൂരി പറഞ്ഞു. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെടാറില്ല. മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സി.പി.എം നയമല്ലെന്ന് യെച്ചൂരി ആവർത്തിച്ചു. കേന്ദ്രത്തിന്റെ ശൈലിയല്ല സി.പി.എമ്മിന്റേത്.
പ്രതിപക്ഷ ഭിന്നത മുതലാക്കി ബി.ജെ.പി നേട്ടം കൊയ്യുന്നത് തടയണമെന്ന് യെച്ചൂരി പറഞ്ഞു. പട്നയിലെ യോഗത്തിൽ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ വോട്ടുകളുടെ വിഭജനത്തിലൂടെ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം കുറയ്ക്കാൻ ഓരോ സംസ്ഥാനതലത്തിലും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചർച്ചകൾ തുടങ്ങണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.