കാരാട്ടിന് തിരുത്ത്; രാജിസന്നദ്ധത അറിയിച്ചെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: തെൻറ നിലപാട് തള്ളിയതിനാൽ കൊൽക്കത്തയിൽ നടന്ന കേന്ദ്ര കമ്മിറ്റിയിൽ (സി.സി) രാജിസന്നദ്ധത അറിയിച്ചിരുന്നതായി സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരി. മറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് യെച്ചൂരിയുടെ പ്രസ്താവന.
സി.സിക്കുമുമ്പ് ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോയിലും രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പദവിയിൽ തുടരാനാണ് ആവശ്യപ്പെട്ടതെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താൻ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞതാണ്. രാജിവെച്ചാൽ പാർട്ടി പിളർന്നുവെന്ന പ്രചാരണമാണുണ്ടാവുകയെന്നും അതുകൊണ്ടുതന്നെ പദവിയിൽ തുടരണമെന്നുമാണ് പോളിറ്റ്ബ്യൂറോ െഎകകണ്ഠ്യേന ആവശ്യപ്പെട്ടതെന്ന് യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.