കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ തള്ളി കേന്ദ്രകമ്മിറ്റി
text_fieldsന്യൂഡൽഹി: വർഗീയശക്തികളെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പോലും പാടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇൗ നിലപാടിെൻറ അടിസ്ഥാനത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും തയാറാക്കി പി.ബി അംഗീകരിച്ച രേഖ ചില ഭേദഗതികളോടെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. വർഗീയശക്തികളെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ മതേതരശക്തികളുമായി ധാരണ വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും ബദൽരേഖയും 24 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കൊൽക്കത്തയിൽ ചേർന്ന മൂന്നുദിവസത്തെ നേതൃയോഗം തള്ളി.
55 പേർ കാരാട്ട് പക്ഷ ഒൗദ്യോഗികരേഖയെ പിന്തുണച്ചു. 31 പേർ മാത്രമാണ് യെച്ചൂരിക്ക് പിന്നിൽ അണിനിരന്നത്. ആകെ 63 പേർ ചർച്ചയിൽ പെങ്കടുത്തു. തെൻറ ഒപ്പം പൂർണമായും അണിനിരക്കും എന്ന് കണക്കുകൂട്ടിയ ബംഗാളിൽ നിന്നുള്ള മൂന്നുപേർ കാരാട്ട് ലൈനിന് അനുകൂലമായി സംസാരിച്ചത് ജനറൽ സെക്രട്ടറിയെയും ബംഗാൾനേതൃത്വത്തെയും ഞെട്ടിച്ചു. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതാണ് പി.ബിയുടെ ഭൂരിപക്ഷനിലപാട്. ശക്തമായ കേരളഘടകം പിന്നിൽ അണിനിരന്നത് കാരാട്ട്പക്ഷത്തിന് നേട്ടമായി. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ഫെബ്രുവരി മധ്യത്തോടെ പാർട്ടി അംഗങ്ങളുടെയും പൊതുസമൂഹത്തിെൻറയും പരിഗണനക്ക് വിടും. ആർക്കും ഇതിൽ ഭേദഗതി നിർേദശിക്കാം.
ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ ചേരുന്ന 22ാം പാർട്ടി കോൺഗ്രസ് ഇവ പരിഗണിച്ച് ചർച്ച ചെയ്ത് അന്തിമമായി അംഗീകരിക്കും. ജനറൽ സെക്രട്ടറി മുന്നോട്ടുെവച്ച രേഖ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളുകയെന്ന അഭൂതപൂർവമായ കാര്യമാണ് സി.പി.എമ്മിൽ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്ബന്ധത്തെചൊല്ലി രണ്ടുദിവസത്തെ ചർച്ചയിൽ ഉയർന്ന ഭൂരിപക്ഷവികാരമാണ് ഞായറാഴ്ച നടന്ന വോെട്ടടുപ്പിൽ പ്രതിഫലിച്ചത്. ശനിയാഴ്ച ചർച്ച പൂർത്തിയായപ്പോൾ പി.ബിയുടെ ഒൗദ്യോഗിക നിലപാടിനെ 34 പേർ പിന്തുണച്ചു.
27പേർ മാത്രമാണ് യെച്ചൂരിയെ പിന്താങ്ങിയത്. തുടർന്ന് രാത്രി ചേർന്ന പി.ബി, കേന്ദ്രകമ്മിറ്റി ചർച്ചയിലെ ഭൂരിപക്ഷവികാരം കണക്കിലെടുത്ത് കാരാട്ട്പക്ഷലൈൻ ഒൗദ്യോഗിക രേഖയായി അവതരിപ്പിക്കാൻ നിർേദശിച്ചു. ഭൂരിപക്ഷവോട്ടിെൻറ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കേട്ടയെന്ന് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ തുടങ്ങിയവർ നിലപാട് സ്വീകരിച്ചു. വോെട്ടടുപ്പ് ഒഴിവാക്കണമെന്ന യെച്ചൂരിയുടെയും ബംഗാൾ നേതാക്കളുടെയും നിലപാടും പി.ബി തള്ളി.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയും കോൺഗ്രസ് ബന്ധത്തിൽ യെച്ചൂരിയുടെ രേഖ തള്ളിയിരുന്നു. അന്ന് ചർച്ചയിൽ പെങ്കടുത്ത 63 പേരിൽ 32 പേർ കാരാട്ട്പക്ഷത്തിനൊപ്പവും 31 പേർ യെച്ചൂരിക്കൊപ്പവും ആയിരുന്നു. വോെട്ടടുപ്പ് നേതൃത്വത്തിൽ ഭിന്നതയുെണ്ടന്ന പ്രതീതി ഉണ്ടാക്കുമെന്നതിനാൽ അന്ന് ഇരുപക്ഷവും അതൊഴിവാക്കി. പി.ബിയുടെ ഒൗദ്യോഗികനിലപാടിന് അനുസരിച്ച് കരട് രാഷ്ട്രീയപ്രമേയം തയാറാക്കണമെന്നും കോൺഗ്രസ്ബന്ധം തള്ളണമോ കൊള്ളണമോ എന്നതിൽ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണമെന്നും നിർേദശിച്ചു.
എന്നാൽ, അനുരഞ്ജനങ്ങൾക്കായി പി.ബി പലകുറി ചേർന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയാറായില്ല. തുടർന്ന് കഴിഞ്ഞദിവസം ചേർന്ന പി.ബി 11-5 െൻറ ഭൂരിപക്ഷത്തിൽ കാരാട്ട് പക്ഷത്തിെൻറ നിലപാട് ഒൗദ്യോഗികരേഖയായി അവതരിപ്പിക്കാനും യെച്ചൂരി, ബംഗാൾഘടകത്തിെൻറ ബദൽരേഖയും സി.സിക്ക് മുന്നിൽ വെക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.