പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം; മായാവതി മാപ്പ് പറയണം -നിർമല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതിയെ രൂക്ഷമായി വിമർശിച് ച് കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രിയെ കുറിച്ചും അദ്ദേഹത്തിൻെറ സ്വകാര്യ ജീവിതത്തെ ക ുറിച്ചും അങ്ങേയറ്റം മോശമായ രീതിയിൽ സംസാരിച്ച മായാവതി മാപ്പ് പറയണമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
‘ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കുറിച്ചടക്കം മായാവതി മോശമായി സംസാരിച്ചത് അങ്ങേയറ്റം ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പാർട്ടിയിൽ ഞങ്ങൾ പൂർണ്ണമായും സുരക്ഷിതരാണ്. എല്ലാവരുമായും മികച്ച ഔദ്യോഗിക ബന്ധവും വെച്ചുപുലർത്തുന്നുണ്ട്. ഞങ്ങളെ കുറിച്ച് നിങ്ങൾ വേവലാതിപ്പെടേണ്ട ആവശ്യമില്ല. ചിലപ്പോൾ എനിക്ക് തോന്നും ദലിത് ലിസ്റ്റിൽ ഉള്ള ഏക ദലിത് മായാവതിയാണെന്ന്. അവർ ദലിതർക്ക് വേണ്ടി എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ..?’’ -നിർമല ചോദിച്ചു
അവർക്ക് അവരുടെ സഖ്യം എവിടെയുമെത്തില്ല എന്ന് ബോധ്യം വന്നിരിക്കുന്നു. അതുകൊണ്ടുള്ള അരക്ഷിതാവസ്ഥയാണ് ഇപ്പോൾ കാണുന്നതെന്നും നിർമല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.