സ്ഥിതി നിയന്ത്രണവിധേയം; മൂന്നാം തരംഗം നേരിടാനും യു.പി തയാർ -യോഗി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡിന്റെ മൂന്നാം തരംഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക പരിശീലനം നേടിയ സംഘത്തിന് അധിക പരിശോധന കിറ്റ് നൽകുകയും അവരെ വിദൂരഗ്രാമപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട് -ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലെ ജനസംഖ്യകണക്കിലെടുക്കുമ്പോൾ കോവിഡ് രണ്ടാം തരംഗത്തിൽ നിയന്ത്രണവിധേയമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ സംഭവിച്ചില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
അതേസമയം, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് ദിനംപ്രതി കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിവരികയാണ്. നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.