Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ കോൺഗ്രസിൽ​...

രാജസ്ഥാൻ കോൺഗ്രസിൽ​ ആഭ്യന്തര പ്രശ്​നം; ബി.ജെ.പിക്ക്​ ഒന്നും ചെയ്യാനില്ല -നരേന്ദ്ര സിങ്​​ തോമർ

text_fields
bookmark_border
രാജസ്ഥാൻ കോൺഗ്രസിൽ​ ആഭ്യന്തര പ്രശ്​നം; ബി.ജെ.പിക്ക്​ ഒന്നും ചെയ്യാനില്ല -നരേന്ദ്ര സിങ്​​ തോമർ
cancel

ജയ്​പൂർ: രാജസ്ഥാനിലെ കോൺഗ്രസിൽ നില നിൽക്കുന്നത്​ അവരുടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായ ഭിന്നതയാണെന്നും അതിൽ ബി.ജെ.പിക്ക്​ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്​​ തോമർ. രാജസ്ഥാനിൽ സർക്കാർ വീണാൽ അതി​െൻറ ഉത്തരവാദിത്തം കോൺഗ്രസിന്​ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ബി.​ജെ.പിയിൽ അഭിപ്രായ ഭിന്നതയു​ണ്ടെന്ന ആരോപണം അദ്ദേഹം തള്ളുകയും ചെയ്​തു. ബി.ജെ.പി എം.എൽ.എമാരുമായുള്ള യോഗത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' കോൺഗ്രസി​െൻറ പരാജയത്തി​െൻറ ബാധ്യത മറ്റുള്ളവരുടെ ചുമലിലിടരുതെന്ന് ഞാൻ കോൺഗ്രസ്​ നേതാക്കളോടും മുഖ്യമന്ത്രിയോടും പറയാൻ ആഗ്രഹിക്കുകയാണ്​. കോൺഗ്രസി​നുള്ളിലെ അഭിപ്രായ വ്യത്യാസവും വിള്ളലുമാണ്​ അവരുടെ അവസ്ഥക്ക്​ കാരണം. അതിൽ ബി.ജെ.പിക്ക്​ ഒന്നും ചെയ്യാനില്ല. കോൺഗ്രസ്​ സർക്കാർ വീഴുകയാണെങ്കിൽ അത്​ അവരുടെ പ്രവർത്തികൊണ്ടു തന്നെയാകും.'' -തോമർ പറഞ്ഞു.

മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടുമായുള്ള തർക്കത്തെ തുടർന്ന്​ കഴിഞ്ഞ മാസം സചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദത്തിൽ നിന്നും കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത്​ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra singh tomarrajasthan congressRajasthan crisis
News Summary - Situation in Rajasthan Congress due to internal rift, BJP has got nothing to with it: Narendra Singh Tomar
Next Story