ജനം ബാങ്ക് കൊള്ളയടിച്ചാല്‍ വെടിവെക്കുമോ എന്ന് കേന്ദ്രത്തോട് ശിവസേന
text_fieldsമുംബൈ: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ വലഞ്ഞ ജനം പണത്തിനായി ബാങ്കുകള്‍ കൊള്ളയടിച്ചാല്‍ സര്‍ക്കാര്‍ വെടിവെക്കുമോ എന്ന ചോദ്യവുമായി ശിവസേന മുഖപത്രം ‘സാമ്ന’.
പണ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനായില്ളെങ്കില്‍ ജനം ബാങ്കുകള്‍ കൊള്ളയടിക്കുമെന്ന, മറാത്താ ചക്രവര്‍ത്തി ശിവജിയുടെ പിന്മുറക്കാരനും എന്‍.സി.പി എം.പിയുമായ ഉദയന്‍ രാജെ ഭോസലെയുടെ പ്രസ്താവനയെ പിന്തുണച്ചെഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ ചോദ്യം. നോട്ട് അസാധുവാക്കിയത് ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം തകര്‍ത്തിരിക്കുകയാണെന്നും ഭിക്ഷക്കാരുടെ ഗതിയിലാണവരെന്നും പറഞ്ഞ ‘സാമ്ന’ ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ ബാങ്കുകളും ട്രഷറികളും കൊള്ളയടിച്ചതിന് സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പ് നല്‍കി.
ജനരോഷമാണ് ഉദയന്‍ രാജെ ഭോസലെ തന്‍െറ ശൈലിയില്‍ പ്രകടിപ്പിച്ചതെന്നും മുഖപ്രസംഗം പറയുന്നു. കര്‍ഷകരെ അകാല മരണത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നയം നയിക്കുന്നത്. നിത്യകൂലിക്കാരെ നോട്ട് അസാധുവാക്കല്‍ വല്ലാതെ ബാധിച്ചു. വാങ്ങാനാളില്ലാതെ കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ തെരുവില്‍ തള്ളേണ്ട അവസ്ഥയിലാണ്. ജീവരക്ഷാര്‍ഥം ജനം ബാങ്ക് കൊള്ളയടിച്ചേക്കും. അങ്ങനെവന്നാല്‍ അവരുടെ സ്വന്തം സര്‍ക്കാര്‍ വെടിയുണ്ടകൊണ്ടാകുമോ പ്രതികരിക്കുക -‘സാമ്ന’ ചോദിച്ചു. സഹകരണ ബാങ്കുകള്‍ താഴിട്ടതോടെ പാവം കര്‍ഷകന്‍ കൊള്ളയടിക്കാനിറങ്ങിയാലും ഒന്നും കിട്ടില്ളെന്നും പകരം സര്‍ക്കാറിന്‍െറ തൂക്കുകയറില്‍ കുരുങ്ങാനാകും വിധിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.