സേനക്ക് വഴങ്ങാതെ അനുനയിപ്പിക്കാൻ ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് ഒഴിച്ച് മറ്റ് വിട്ടുവീഴ് ചകള്‍ക്ക് തയാറായി ബി.ജെ.പി. ശിവസേനയെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി പദം, മന്ത്രി സഭയില്‍ തുല്യ പങ്കാളിത്തം എന്നിവക്ക് പുറമെ കേന്ദ്രത്തില്‍ ഒരു മന്ത്രിപദംകൂടി നല്കാ ന് ബി.ജെ.പി തയാറായേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിലവിൽ 18 എം.പിമാരുള്ള സേനക്ക് ഒരു കേന്ദ്രമന്ത്രിയാണുള്ളത്. ബുധനാഴ്ച വൈകീട്ടോടെ ചിത്രം തെളിയുമെന്നാണ് ഇരുവിഭാഗം നേതാക്കളും പറയുന്നത്.
ഇതിനിടയില്‍, തിങ്കളാഴ്ച ശിവസേന മന്ത്രി ദിവാകര്‍ റവുതെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അരമണിക്കൂർ വിത്യാസത്തിൽ രാജ്ഭവനില്‍ എത്തി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. ദീപാവലി ദിനത്തില്‍ ഗവർണർക്ക് ആശംസയര്പ്പിക്കാനുള്ള പതിവ് വരവായിട്ടാണ് റവുതെയും ഫട്നാവിസും പ്രതികരിച്ചത്. അേതസമയം, നിലവിലെ രാഷ്ട്രീയ വിശേഷം ഗവര്‍ണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്നതിൽ ബി.ജെ.പിയും, രണ്ടരവര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നതിൽ സേനയും ഉറച്ചുനില്‍ക്കുകയാണ്. തങ്ങളില്ലാതെ സര്‍ക്കാറുണ്ടാക്കാനുള്ള അംഗബലം ബി.ജെ.പിക്കില്ലെന്ന് സേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ‘50:50 സമവാക്യം’ അമിത് ഷാ സേനക്ക് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തോട് അതിരൂക്ഷമായാണ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്. ഫയലുകള്‍ മുക്കുകയും അവ നശിപ്പിക്കാന്‍ മന്ത്രാലയത്തിന് തീയിടുകയും ചെയ്തതുപോലെ നിങ്ങള്‍ക്ക് കടലാസുകള്‍ കീറിക്കളയാം. എന്നാല്‍, വാക്ക് മായ്ക്കാന്‍ കഴിയില്ല. രാമനുവേണ്ടി വാദിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സത്യംമാത്രം പറയണമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
തിങ്കളാഴ്ച മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സേന മുഖപത്രം സാമ്ന മുഖപ്രസംഗം എഴുതിയത്. ‘ഇത്നാ സന്നാട്ട ക്യോം ഭായി’ (ഇത്ര മൂകത എന്തിനാണ് സഹോദരാ) എന്ന ‘ഷോലെ’ സിനിമയിലെ പ്രശസ്തമായ സംഭാഷണത്തിലൂടെ രാജ്യത്തെ സാമ്പത്തികാവസ്ഥയെ വിമര്‍ശിച്ചാണ് ലേഖനം. വ്യവസായ പ്രതിസന്ധി നേരിടുന്നു, നിര്‍മാണ കമ്പനികള്‍ തൊഴില്‍ നഷ്ടപ്പെടുത്തി അടച്ചുപൂട്ടുന്നു. അേതസമയം, സര്‍ക്കാര്‍ ബലം പ്രയോഗിച്ച് റിസര്‍വ് ബാങ്കിെൻറ കരുതല്‍ പണം വാങ്ങിക്കുന്നു. കേന്ദ്രത്തിെൻറ നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് സ്ഥിതി വഷളാക്കിയതെന്നും സേന മുഖപസ്രംഗത്തില് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.