എം.എൽ.എക്കുപകരം അപരൻ; ശിവസേന വെട്ടിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതം നേരിട്ടുകേൾക്കാൻ ശിവസേന പ്രസിഡൻറ് നിയോഗിച്ച എം.എൽ.എക്കുപകരം അപരൻ ചെന്നത് വിവാദമായി. ഭരണപങ്കാളിയാണെങ്കിലും കർഷക വിഷയം ഉന്നയിച്ച് ബി.ജെ.പി സർക്കാറിനെ കുരുക്കാനുള്ള ശിവസേനയുടെ തന്ത്രത്തിനാണ് ഇൗ സംഭവം ആഘാതമേൽപ്പിച്ചത്.
നിയമസഭയുടെ മഴക്കാലസമ്മേളനത്തിന് മുന്നോടിയായി ‘ശിവ് സമ്പർക് അഭിയാൻ‘ എന്ന പേരിൽ കർഷകരുമായി നേരിട്ട് സംവദിച്ച് വിവരം ശേഖരിക്കാൻ ഉദ്ധവ് താക്കറെ 40 പാർട്ടി എം.എൽ.എമാർക്കാണ് നിർദേശം നൽകിയത്. ഇതിൽ 27 പേർ പെങ്കടുക്കാതിരുന്നത് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചിരുന്നു. ഇവർക്ക് താക്കീതും നൽകി. ഇതിനിടയിലാണ് ഉസ്മാനാബാദിൽ എം.എൽ.എ എന്ന വ്യാജേന മുൻ മുംബൈ കോർപറേറ്റർ എത്തിയത്.
എം.എൽ.എ ഗൗതം ചബുക്സ്വർക്ക് പകരം അദ്ദേഹമെന്ന വ്യാജേന മുൻ കോർപേററ്റർ യശോധർ ഫൻസെയാണ് കർഷകരെ കണ്ടത്. എന്നാൽ, തന്നെ പരിചയപ്പെടുത്തുന്നതിൽ പാർട്ടി ജില്ല പ്രമുഖിന് തെറ്റിയതാണെന്നാണ് യശോധറിെൻറ അവകാശവാദം. തങ്ങളെ തമ്മിൽ തിരിച്ചറിയാത്ത ജില്ലപ്രമുഖ്, തന്നെ കണ്ട് എം.എൽ.എ ആണെന്ന് ധരിച്ചതാണെന്നും യശോധർ പറഞ്ഞു. ജില്ലപ്രമുഖ് താമസിച്ചാണ് എത്തിയത്. ജില്ലപ്രമുഖ് വരുംമുമ്പ് താൻ സ്വയം പരിചയപ്പെടുത്തിയതായി യശോധർ പറഞ്ഞു. എന്നാൽ, വിവാദം സേനെക്കതിരെ ബി.ജെ.പി ശക്തമായി ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.