ശിവാജി സ്മാരകം: മഹാരാഷ്ട്ര സര്‍ക്കാര്‍ മുടക്കുന്നത് 3600 കോടി
text_fieldsമുംബൈ: കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയും മഹാരാഷ്ട്ര സര്‍ക്കാര്‍ ശിവാജി സ്മാരകത്തിന് ചെലവഴിക്കുന്നത് 3,600 കോടി രൂപ. അറബിക്കടലിലാണ് സ്മാരകമുയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നതിനുപുറമേ കേന്ദ്രസഹായം തേടുകയും ചെയ്യും.
2009ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് 700 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ടെണ്ടര്‍ ക്ഷണിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പാരിസ്ഥിതിക അനുമതിയുള്‍പ്പെടെ എല്ലാ അനുമതിയും ലഭിച്ചു. ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാകും.
മതില്‍നിര്‍മാണം, പ്രതിമ, പീഠം, ഭവാനി ക്ഷേത്രം, സ്മാരകത്തില്‍ കടവ്, സുരക്ഷാ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ 50,02,000 ആളുകള്‍ക്ക് ഇരിക്കാവുന്ന തുറന്ന തീയറ്റര്‍ നിര്‍മിക്കും. തിയറ്ററില്‍ ശിവാജിയുടെ ജീവിതം പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.