മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇ.ഡി പെട്ടെന്ന് വിളിപ്പിച്ചതാണ് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ കാരണമെന്ന് കരുതുന്നു. ഹൈകോടതിയിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
എൻഫോഴ്സ്മെന്റ് തന്നെ കേസില്‍ കുടുക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നാണ് ശിവശങ്കറിന്റെ വാദം. ബുധനാഴ്ച എം. ശിവശങ്കറിനോട് ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാതെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്റും താനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇഡി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.