ചൗഹാെൻറ നിരാഹാരത്തെ വിമർശിച്ച് ശിവസേന
text_fieldsഭോപാൽ: മധ്യപ്രദേശിൽ കര്‍ഷകര്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ സമാധാനം പുനഃസ്ഥാപിക്കാനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടത്തുന്ന നിരാഹാരത്തെ വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്.
ഭോപാലിലെ ദസറ മൈതാനത്ത് നടത്തുന്ന നിരാഹാരത്തിന് പകരം മുഖ്യമന്ത്രി, പ്രക്ഷോഭം നടക്കുന്ന മന്ത്സൗർ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ശിവസേനയുടെ മാധ്യമവക്താവ് അപൂർവ ദുബെ ആവശ്യപ്പെട്ടു. കർഷകപ്രക്ഷോഭം സംസ്ഥാനഭരണത്തിെൻറയും പൊലീസിെൻറയും ഉദ്യോഗസ്ഥമേധാവിത്വത്തിെൻറയും പരാജയമാണെന്നും അദ്ദേഹം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.