കശ്മീരില്‍ പൊലീസിനെ സര്‍ക്കാര്‍ ‘മറ്റെന്തിനോ’ ഉപയോഗിക്കുന്നു –ശിവസേന
text_fieldsമുംബൈ: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ‘മറ്റ് കാര്യങ്ങള്‍ക്ക്’ പൊലീസിനെ ഉപയോഗിക്കുക യാണോ എന്ന് സംശയിക്കുന്നതായി ശിവസേന മുഖപത്രം ‘സാമ്ന’. ഭീകരര്‍ക്കൊപ്പം കശ്മീര്‍ പൊ ലീസിലെ ഡി.എസ്.പി ദേവീന്ദര്‍ സിങ് പിടിയിലായ സംഭവവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഇറങ്ങിയ പത്രത്തിലെ മുഖപ്രസംഗം. നുഴഞ്ഞുകയറാന്‍ ഭീകരരെ പൊലീസ് തന്നെ സഹായിക്കുകയാണ്.
സര്‍ക്കാറും പൊലീസിനെ ദുരുപയോഗിക്കുകയാണോ എന്ന് ചോദിച്ച ‘സാമ്ന’ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ആരെങ്കിലും സംശയമുന്നയിച്ചാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എന്തു മറുപടി നൽകുമെന്നും ചോദിച്ചു. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും തൊട്ടുമുമ്പ് ആക്രമണ പദ്ധതി പൊളിച്ച് ഭീകരരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ആയുധങ്ങളുമായി ഭീകരര്‍ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനുമായി കാത്തുനില്ക്കുന്നതു പോലെയാണ് സംഭവങ്ങള്‍. അവര്‍ ആക്രമണത്തിനായി വീട്ടില്‍നിന്ന് ഇറങ്ങിയ ഉടന്‍ പൊലീസ് പിടികൂടുകയും ചെയ്യുന്നു. പുതിയ സംഭവം കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിട്ടില്ലെന്നാണ് ബോധ്യപ്പെടുത്തുന്നത്. ഭീകരരെ പിടികൂടിയത് പൊലീസിെൻറ മിടുക്കുതന്നെ. പ്രത്യേക പദവി നീക്കം ചെയ്തതില്‍ കശ്മീര്‍ ജനതക്ക് സ്ന്തോഷമാണെങ്കില് അത് അവരിലൂടെ തന്നെ പ്രകടമാകണം. ത്രിവർണ പതാക കശ്മീരി വീടുകളുടെ മുകളില്‍ പറപ്പിച്ച് അത് പ്രകടിപ്പിക്കണമെന്നും ‘സാമ്ന’ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.