കോൺഗ്രസുമായി ശത്രുതയില്ലെന്ന് ശിവസേന
text_fieldsന്യൂഡൽഹി: കോൺഗ്രസ് തങ്ങളുടെ ശത്രുവല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയെ ഗവർണർ സർക്കാറുണ് ടാക്കാൻ ക്ഷണിച്ചതിന് പിന്നാലെയാണ് റാവത്തിെൻറ പ്രതികരണം. എല്ലാവർക്കും സ്ഥിരതയുള്ള സർക്കാർ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഞങ്ങളുടെ ശത്രുവല്ല. ഇരു പാർട്ടികളുടെയും ആശയങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ശത്രുക്കളാവണമെന്നില്ല. ബി.ജെ.പി നയങ്ങളെ ശിവസേനയും കോൺഗ്രസും ഒന്നിച്ച് എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാബരി കേസിലെ വിധി രാജ്യത്തിെൻറ വിജയമാണെന്നും ഒരു പാർട്ടിയുടെ മാത്രമല്ലെന്നും റാവത്ത് പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ആഘോഷം നടത്തുന്നവർക്ക് അതാകാം. സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോഴും ഇവർ ആഘോഷിച്ചിരുന്നുവെന്നും റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതിനെ ശിവസേന സ്വാഗതം ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാനുള്ള ആദ്യ അവസരം ബി.ജെ.പിക്ക് തന്നെയാണെന്ന് റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.