ജമ്മുകശ്മീരിൽ പൊലീസ് തീവ്രവാദികളെ സഹായിക്കുന്നു -ശിവസേന
text_fieldsമുംബൈ: ജമ്മുകശ്മീരിൽ പൊലീസ് തീവ്രവാദികളെ സഹായിക്കുകയാണെന്ന ആരോപണവുമായി ശിവസേന. ഡെപ്യൂട്ടി എസ്.പി ദേവീന ്ദർ സിങ്ങിൻെറ അറസ്റ്റിനെ തുടർന്നാണ് ശിവസേനയുടെ വിമർശനം. മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ശിവസേന വിമർശന ം ഉന്നയിച്ചിരിക്കുന്നത്.
അതിർത്തി കടന്നുള്ള തീവ്രവാദം കശ്മീരിൽ വ്യാപകമാണ്. തീവ്രവാദികളെ അതിർത്തി കടക്കാൻ കശ്മീർ പൊലീസ് സഹായിക്കുകയാണ്. ഇതേ കുറ്റത്തിനാണ് പ്രസിഡൻറിൻെറ മെഡൽ വാങ്ങിയ പൊലീസുകാരൻ അറസ്റ്റിലായത്. പൊലീസിനെ മറ്റ് കാര്യങ്ങൾക്കാണ് സർക്കാർ ഉപയോഗിക്കുന്നതെന്നും സാമ്ന ലേഖനം വിമർശിക്കുന്നു.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ഇതിലുള്ള സന്തോഷം കശ്മീരിലെ ജനങ്ങൾക്കിടയിൽ പ്രകടമാണ്. റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെ ഇന്ത്യയിലെ ജനങ്ങൾക്ക് ഈ സന്തോഷം കാണാനാവുമെന്നും സാമ്ന ലേഖനത്തിൽ വ്യക്തമാക്കുന്നു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതിനാൽ സുരക്ഷിതമായിരിക്കും ഈ വർഷത്തെ റിപബ്ലിക് ദിനാഘോഷമെന്നും സാമ്ന ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.