കുൽഭൂഷണെ തിരിച്ചെത്തിക്കൂ; എന്നിട്ടാകാം ആഘോഷം –ശിവസേന
text_fieldsമുംബൈ: കുൽഭൂഷണിെൻറ വധശിക്ഷ താൽക്കാലികമായി തടയുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയിൽ അഭിരമിക്കാതെ അദ്ദേഹത്തെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാറിന് സഖ്യ കക്ഷിയായ ശിവസേനയുടെ ഉപദേശം. പാർട്ടി പത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് സേനയുടെ ഇൗ പരാമർശം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പാകിസ്താെൻറ വാദങ്ങൾ പൊളിക്കാനായെങ്കിലും നിയമപോരാട്ടം അവസാനിച്ചിട്ടില്ല. പാകിസ്താെൻറ വിഘടനപ്രവൃത്തികളും ലാഹോർ ജയിലിൽ സരബ്ജിത്ത് സിങ് കൊല്ലപ്പെട്ടതും മറക്കാനാകില്ല. സുരക്ഷിതമായി തിരിച്ചെത്തിക്കുംവരെ ആശങ്കകളടങ്ങില്ല -സാമ്ന എഴുതി.
അതേസമയം, കുൽഭൂഷൺ വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവയെയും ‘സാമ്ന’ വാഴ്ത്തുന്നു. കുൽഭൂഷണിനെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുമെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു. ആദ്യ കടമ്പ അവർ വിജയിച്ചു. അതിനവരെ അഭിനന്ദിക്കാതിരിക്കാനാകില്ല. പാകിസ്താെൻറ വാദങ്ങൾക്കെതിരെ വസ്തുതാപരമായി വിഷയം ചിട്ടയോടെ അവതരിപ്പിച്ചതിനാണ് സാൽവെയെ ‘സാമ്ന’ പ്രശംസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.