Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ പെട്രോൾ...

ബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബി.ജെ.പി പ്രവർത്തകർക്ക്​ പരിക്ക്​; രണ്ട്​ പേരുടെ നില ഗുരുതരം

text_fields
bookmark_border
ബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബി.ജെ.പി പ്രവർത്തകർക്ക്​ പരിക്ക്​; രണ്ട്​ പേരുടെ നില ഗുരുതരം
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബി.ജെ.പി പ്രവർത്തകർക്ക്​ പരി​ക്ക്​. ഇതിൽ രണ്ട്​ പേരുടെ നില ഗുരുതരം. സൗത്ത്​ 24 പർഗാന ജില്ലയിലാണ്​ സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത്​ മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ്​ ഇവർക്ക്​ നേരെ ബോംബേറുണ്ടായത്​.

ഉടൻ ത​െന ആറ്​ പേരെയും കാനിങ്​ സബ്​ഡിവഷൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ​ കോൺഗ്രസാണ്​ ബോംബേറിന്​ പിന്നിലെന്ന്​ ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

അതേസമയം, ബി.ജെ.പി പ്രവർത്തകർ ബോംബ്​ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അത്​ ​െപാട്ടിയാണ്​ അപകടമുണ്ടായതെന്ന്​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalbjp worker
News Summary - Six BJP workers injured in crude bomb attack in Bengal, victims blame TMC
Next Story