Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരാക്രമണത്തിൽ...

ഭീകരാക്രമണത്തിൽ കമാൻഡിങ്​ ഓഫീസറും കുടുംബവും സൈനികരുമടക്കം ഏഴു പേർക്ക്​ വീരമൃത്യു

text_fields
bookmark_border
assam
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭീകരാക്രമണത്തിൽ അസം റൈഫിൾസ്​ കമാൻഡിങ്​ ഓഫീസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേർ വീരമൃത്യു വരിച്ചു. കമാൻഡിങ്​ ഒാഫീസറും കുടുംബവും സൈനകരും സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്​ നേരെ ഇന്ന്​ രാവിലെ10 മണിയോടെയാണ്​ ആക്രമണമുണ്ടായത്​. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്​ഗാട്ടിൽ വെച്ചാണ്​ ആക്രമണമുണ്ടായത്​​.

അസം റൈഫിൾസിലെ കമാൻഡിങ്​ ഒാഫീസർ വിപ്ലവ്​ തൃപാഠിയും ഭാര്യയും മകനും നാല്​ സൈനികരുമാണ്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്​. മണിപ്പൂർ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന പീപ്പ്​ൾസ്​ ലിബറേഷൻ ആർമിയാണ്​ ആക്രമണത്തിന്​ പിറകി​െലന്ന്​ സംശയമുണ്ട്​. എന്നാൽ, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത്​ ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

മണിപ്പൂർ തലസ്​ഥാനമായ ഇംഫാലിൽ നിന്ന്​ നൂറു കിലോമീറ്ററോളം അകലെയാണ്​ ആക്രമണം നടന്ന സ്​ഥലം. മ്യാൻമർ അതിർത്തിയോടടുത്താണ്​ ഇത്​.

ആക്രമണം നടന്നതായും കമാൻഡിങ്​ ഒാഫീസറും കുടുംബവും സൈനികരും വീരമതൃത്യു വരിച്ചതായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈരൺ സിങ്​ അറിയിച്ചു. അക്രമികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അവരെ നീതിക്ക്​ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurTerrorists
News Summary - seven Dead In Ambush By Terrorists In Manipur
Next Story