ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ആറ് മണിക്കൂർ കോൺഗ്രസ് ബന്ദ്; ഒഡിഷയിൽ ഗതാഗതം നിലച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല
text_fieldsഭുവനേശ്വർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ആറ് മണിക്കൂർ ബന്ദ് ഒഡിഷയിൽ പൂർണം. രാവിലെ ഏഴ് മുതൽ ഉച്ച ഒന്നുവരെയായിരുന്നു ബന്ദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അടച്ചിടുകയായിരുന്നു.
ബസ് ഉടമസ്ഥരുടെ സംഘടനയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ട്രെയിൻ സർവിസുകളെയും ബന്ദ് ബാധിച്ചു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോൺഗ്രസ് പ്രവർത്തകർ ദേശീയപാതകൾ ഉപരോധിച്ച് ഗതാഗതം തടഞ്ഞു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയുകയും ചെയ്തു.
തുടർച്ചയായ പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. തുടർച്ചയായ ഏഴാംദിവസമാണ് ഇന്ന് ഇന്ധനവില വർധിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.