Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:58 PM IST Updated On
date_range 20 Oct 2017 5:58 PM ISTഹിമാചൽ പ്രദേശിൽ പാലം തകർന്ന് ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
ഷിംല : ഹിമാചൽ പ്രദേശിൽ പാലം തകർന്നു വീണ് ആറുപേർക്ക് പരിക്ക് . ചമ്പാ ടൗണിനെയും പത്താൻകോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലെ അപാതക മൂലം കഴിഞ്ഞ ദിവസം തകർന്നു വീണത്. പരിക്കേറ്റവരെ സമീപത്തെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ സുദേഷ് കുമാർ നിർമ്മാണത്തിലെ അപാകതയാണ് പാലം തകരാനുണ്ടായ കാരണമെന്നും,കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും അറിയിച്ചു.
തകരുമ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു, 15 വർഷം മുൻപ് നബാർഡാണ് പാലം നിർമ്മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story