ഇൻഡോർ സെൻട്രൽ ജയിലിലെ ആറ് തടവുകാർക്ക് കോവിഡ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിെല ഇന്‍ഡോര്‍ സെൻട്രൽ ജയിലിൽ കഴിയുന്ന ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 20 ന് ജയിലിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുറത്തുവന്ന പരിേശാധനാഫലത്തിൽ രണ്ടുപേർ കൂടി ക ോവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതായി ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിങ് ഭദൗരിയ അറിയിച്ചു.
ചന്ദൻ നഗറിൽ പൊലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാൾക്കും ഇയാളുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്കൊപ്പം താമസിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതായി ലക്ഷ്മണ്‍ സിങ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ആറു പേരെയും എം.ആർ.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാരെൻറയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും കോവിഡ് പരിശോധനാ ഫലങ്ങള്‍ ഇനിയും വന്നിട്ടില്ല. 250 തടവുകാരെ മുന്‍കരുതലിൻെറ ഭാഗമായി താൽക്കാലിക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.