ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് ആറു വിദ്യാർഥികൾ മരിച്ചു
text_fieldsമഹേന്ദ്രഗഢ് (ഹരിയാന): ഹരിയാനയിലെ മഹേന്ദ്രഗഢിൽ സ്വകാര്യ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. അവധി ദിനത്തിലും പ്രവർത്തിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്. സ്വകാര്യ സ്‌കൂളായ ജി.എൽ പബ്ലിക് സ്‌കൂളിന്റെതാണ് ബസ്.
ബസിൽ 40 ഓളം കുട്ടികളുണ്ടായിരുന്നു. ജില്ലയിലെ കനിനി ടൗണിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമികാന്വേഷണത്തിൽ ഡ്രൈവർക്ക് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം, അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.