സി.എ.എ ചട്ടങ്ങളുണ്ടാക്കാൻ ആറു മാസം കൂടി
text_fieldsന്യൂഡൽഹി: വിവാദമായ പൗരത്വഭേദഗതി നിയമത്തിെൻറ ചട്ടങ്ങളുണ്ടാക്കാൻ ആറു മാസം കൂടിവേണമെന്ന് കേന്ദ്ര സർക്കാർ. ഒന്നര വർഷം മുമ്പ് പാർലമെൻറ് പാസാക്കിയ വിവാദ നിയമത്തിെൻറ ചട്ടങ്ങൾ ഉണ്ടാക്കാൻ അടുത്തവർഷം ജനുവരി ഒമ്പതുവരെ സമയം നീട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയെ അറിയിച്ചു.
സി.എ.എ ചട്ടങ്ങൾ ഉണ്ടാക്കുന്നതിനും വിജ്ഞാപനം ചെയ്യുന്നതിനുമുള്ള സമയപരിധി കഴിഞ്ഞത് സംബന്ധിച്ച് അസമിൽനിന്നുള്ള കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഡിസംബർ 12ന് വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമം 2020 ജനുവരി 10 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നുവെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
ലോക്സഭയുടെയും രാജ്യസഭയുടെയും സബോർഡിനേറ്റ് കമ്മിറ്റികളോടാണ് ചട്ടങ്ങളുണ്ടാക്കാൻ സമയം നീട്ടി ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.
അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ അതിക്രമത്തിനിരയായതിനെ തുടർന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ വന്ന് താമസിക്കുന്ന മുസ്ലിംകൾ അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനെന്ന പേരിലുണ്ടാക്കിയതാണ് പൗരത്വ ഭേദഗതി നിയമം.
എന്നാൽ, യഥാർഥത്തിൽ ഇതു വരാനിരിക്കുന്ന ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) യിലേക്കുള്ള നടപടിക്രമത്തിെൻറ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു.
ഇതുവെര കാണാത്ത രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച, വിവാദ നിയമത്തിനെതിരായ ഹരജികൾ ഇനിയും പരിഗണിക്കാതെ സുപ്രീംകോടതി നീട്ടിക്കൊണ്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.