ഛത്തിസ്ഗഢിൽ ആറ് നക്സലുകൾ കീഴടങ്ങി
text_fieldsസുക്മ: ഛത്തിസ്ഗഢിലെ സുക്മയിൽ ആറ് പ്രമുഖ നക്സലൈറ്റുകൾ കീഴടങ്ങി. ഇവരുടെ തലക്ക് മൊത്തത്തിൽ 36 ലക്ഷം വിലയിട്ടതായിരുന്നു. ദുധി പൊെജ്ജ, ഭാര്യ ദുധി പൊെജ്ജ, അയാതെ കോർസ എന്ന ജയക്ക, കവാസി മുദ, കാരം നരന്ന എന്ന ഭുമ, മദ്കം സുക്ക എന്ന റെയ്നു എന്നിവരാണ് കീഴടങ്ങിയതെന്ന് സുക്മ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
പൊെജ്ജയും ഭാര്യയും മാവോയിസ്റ്റ് പീപ്പിൾസ് ലിബറേഷൻ ഗറില ആർമി നേതാക്കളായിരുന്നു. നക്സലൈറ്റുകളുടെ പുനരധിവാസത്തിനുള്ള പദ്ധതിയിൽ ആകൃഷ്ടരായാണ് ഇവർ ആയുധം ഉപേക്ഷിച്ചതെന്ന് അധികൃതർ പറയുന്നു. സർക്കാറിന്റെ കീഴടങ്ങൽ-പുനരധിവാസ നയപ്രകാരമുള്ള സഹായങ്ങൾ ഇവർക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.